Monday, 13 June 2011

ഉസാമയുടെ മൃതദേഹത്തിനായി മുങ്ങിത്തപ്പുന്നു

തെളിവില്ലാതെ  ഒന്നും വിശ്വസിക്കാന്‍ തയ്യാറല്ല ബില്‍ വാറന്‍; പറയുന്നത് പ്രസിഡന്‍റ് ബരാക് ഒബാമയാണെങ്കില്‍പ്പോലും. അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ കൊന്ന് മൃതദേഹം കടലില്‍ താഴ്ത്തിയെന്ന ഒബാമയുടെ പ്രഖ്യാപനത്തിന് തെളിവന്വേഷിച്ചിറങ്ങുകയാണ് കാലിഫോര്‍ണിയയിലെ വ്യവസായസംരംഭകനായ ഈ അന്‍പത്തൊമ്പതുകാരന്‍. ഉസാമയെ കൊന്ന് കെട്ടിത്താഴ്ത്തിയെന്ന് പറയുന്ന കടലില്‍ മൃതദേഹത്തിനായി മുങ്ങിത്തപ്പാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഉസാമയുടെ മൃതദേഹം താഴ്ത്തിയെന്ന് കരുതുന്ന വടക്കന്‍ അറബിക്കടലിനടിയില്‍ തിരച്ചില്‍ നടത്താനാണ് വാറന്റെ പദ്ധതി. കടലില്‍ താഴ്ത്തിയ മൃതദേഹം കണ്ടെത്താനെളുപ്പമല്ലെന്ന് വാറനറിയാം. അത്യാധുനികബോട്ടുകളും ഉപകരണങ്ങളും മുങ്ങല്‍വിദഗ്ധരുമെല്ലാം ഇതിനായി സജ്ജമായിക്കഴിഞ്ഞു. ഉസാമയുടെ മൃതശരീരം കിട്ടിയാല്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ സൗകര്യമുള്ള ഒരു കപ്പലും തയ്യാറാക്കിയിട്ടുണ്ട്.

No comments:

Post a Comment