Friday, 10 June 2011

എ റിയാലിറ്റി ഡാന്‍സ്

ഗാന്ധിജിക്ക് ഡാന്‍സ് ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ ബീജീപീകാര് പറയും അതേന്ന് .കോണ്‍ഗ്രസ്‌കാര് പറയും അല്ലെന്നു .എന്താണെങ്കിലും സംഗതി അടിപൊളി ആയി .ഡാന്‍സ് ചെയ്യാന്‍ തോന്നിയാല്‍ ചെയ്യണം പഷേ സ്ഥലം,കാലം എന്നിവ ഒരു കാര്യമെ അല്ലാ. ഡാന്‍സ് ചെയ്തത് വല്ല റിയാലിറ്റി ഷോവിലെ പിള്ളേരെ ആണെങ്കില്‍  നമ്മുക്ക് പോട്ടെന്നു വെക്കാം എന്നാ ഇതു അങ്ങനെ ആണോ  "നമ്മുടെ സ്വന്തം ആളു അല്ലെ  ശ്രധികാതെ പറ്റുമോ ..അതും നമ്മുടെ ഗന്ധിജിടെ നെഞ്ഞത്ത്. ഗാന്ധിജിയുടെ അതമാവിനെ സന്തോഷിപ്പിക്കനാണോ  അതോ കോണ്‍ഗ്രസ്‌കാരെ ആത്മാക്കള്‍  ആക്കാനാണോ എന്നറിയില്ല...എന്നാലും ഡാന്‍സ് പക്കാ ഹിറ്റ്‌ ..നെറ്റില്‍  ആള്‍കാര്‍ മത്സരിച്ചാണ്‌ വീഡിയോ സെര്‍ച്ച്‌ ചെയ്യുന്നത് എവിടെ കിട്ടാന്‍??? .അധ്യതെത്  രാജ്ഘട്ടില്‍ ..ഇനി ഇതു ഘട്ടില്‍ അന്നന്നു നേരത്തെ അറിഞ്ഞാല്‍ കാര്യംങ്ങള്‍  ടിക്കറ്റ്‌ വെച്ച് നടത്താന്  ചിലര്‍ക് പരിപാടി ഉണ്ട് താനും .ഈ ഒറ്റ പെര്‍ഫോര്‍മന്‍സ് കൊണ്ട് പല റിയാലിറ്റി ഷോസ്കാരും വിളിച്ചിട്ടുണ്ടന്നാണ് പുള്ളികാരിയോടു "അകന്ന" രാഷ്തൃയകാര് പറയുന്നത് .അമേരിക്കന്‍ പ്രേസിടെനടും  ,റഷ്യന്‍ പ്രേസിടെന്റുമൊക്കെ ഡാന്‍സ് ചെയ്യുന്ന കാലമാനെ പിന്നെ ഇന്ത്യകാരിക്കു എന്താ ആയികുടെ ഇന്നു ചോദ്യം വരാം..അങ്ങനെ ചോദിച്ചാല്‍ ഗാന്ധിജി തന്നെ ഉത്തരം പറയേണ്ടേ വരും .ഇനി എന്നാണൂ  ഇന്ത്യയില്‍ "സുഷമ നിര്‍താലയം" വരുന്നത് എന്നറിയില്ല അഡ്മിഷന്‍ കിട്ടുമോ എന്തോ....

No comments:

Post a Comment