Friday, 16 November 2012

യാത്രകള്‍

യാത്രകള്‍ മനുഷനെ  പല വിധത്തില്‍ സമ്പന്നനക്കുന്നു  . നമ്മുടെ ജീവിത വഴിയില്‍  യാത്രകള്‍ക്ക്‌  മാത്രം  നലകാവുന്ന  ചില സന്തോഷകള്‍ ഉണ്ട്..അത് നന്നായീ മനസിലാക്കിയിട്ടുള്ളത്  വിദേശികള്‍ ആണ്    .....കേരളത്തിലെ  അതിമനോഹരമായ ബീച്ചുകളില്‍ ഒന്നാന്നു   "വര്ക്കല  ബീച് " ....ഈ ബീച്ചിന്റെ ഒരു  പ്രത്യേകത അതിന്റെ ഏറ്റവും ടോപ്പില്‍  നിന്നുള്ള  കാഴ്ച് അന്ന്..നയന മനൊഹരമായ  ആ കാഴ്ച കണ്ട ആരും ഈ സ്ഥലം  മറക്കില്ല  . ..സായന്തനത്തിന്റെ കുളിര് കാറ്റു  കൊണ്ട്  ഞങ്ങളും നടന്നു.. ധാരാളം   ആളുകള്‍  കളിച്ചും,കുളിച്ചും കടലിന്റെ സ്നേഹം അസോധിക്കുന്നു ...അവിടെ വച്ച്  ഞങ്ങള്‍ ഒരാളേ പരിജയപ്പെട്ടു ..ഒരു രസികന്‍ സയ്യിപ്പു ...പുള്ളി ഒരു ഇംഗ്ലണ്ട് കാരന്‍ അന്ന് ....ബോഡി  മുഴുവനയീ ടാറ്റൂ ചെയ്ത ,200കിലോമീറ്ററില്‍ ബൈക്ക് ഓടിക്കാന്‍ ഇഷ്ടമുള്ള   ..ജീവിതം ഒരു  ആഘോഷമയീ  കൊണ്ടാടുന്ന ജൈസോനനും , അദ്ധേഹത്തിന്റെ  ഗേള്‍ ഫ്രണ്ട് എലിസ്സയും. പുള്ളി ഇംഗ്ലണ്ടില്‍  എഞ്ചിനീയര്‍ അന്ന് ...എന്റെ ഫ്രണ്ട് അയാള്‍ക് ഒരു കിടിലന്‍ പേരും ഇട്ടു ചൊക്ളി ....ബീച്ചില്‍ ശുദ്ധമായ വെള്ളം കിട്ടുന്ന ഉറവകള്‍  ഉണ്ട്...വളരെ ഉയരത്തില്‍  നിന്ന് ഊരീ വരുന്ന ശുദ്ധമായ വെള്ളം...അതില്‍ മുഖം കഴുകി ഞങള്‍ വീണ്ടും നടന്നു .ഈ ബീച്ചിന്റെ അങ്ങേയേറ്റം ഗള്‍ഫ്‌ ആണന്നു  ഫ്രണ്ട്പ റഞ്ഞു....അപ്പോള്‍ ഞങ്ങള്ക്  ഓര്മ വന്നത് നമ്മുടെ മമ്മുക്കോയ അനോശരമക്കിയ  ഗഫ്ഫൂര്ക  ദോസ്ത് അന്ന്....പിന്നെ ഒരു ഉഗ്രന്‍ ഫോട്ടോ ഷൂട്ട്‌  കണ്ടു ... ഫസ്റ്റ് ഷോട്ട് ഓക്കേ...ഫോട്ടോഗ്രാഫര്‍  സെക്കന്റ്‌ ഷോട്ടിനു മുതിര്‍ന്നപ്പോള്‍  കേട്ടു പരുഷമായ ഒരു താക്കീതു   ....നോ  ...ഐ  സൈഡ്  നോ....ചെറുക്കനെ കുറ്റം പറയാന്‍ പറ്റില്ല ..കാരണം അവളുടെ സൌന്ദര്യം അവനെ കൊണ്ട് ചെയിച്ചു എന്ന് പറയാം.....കടലില്‍ ഒന്ന് മുങ്ങി വരാന്‍ സൂര്യന്‍ പോയപ്പോള്‍ ഞങ്ങളും യാത്രയായീ ....വീണ്ടും വരാമെന്ന ഉറപ്പില്‍ ....

Wednesday, 22 February 2012

സായ്യിപ്പിനെ കാന്നുംബുമ്പോള്‍ കവാത്തു മറക്കണ ഇന്ത്യാക്കാര്‍(ഒരു ഇറ്റാലിയന്‍-ഇന്ത്യന്‍ തമാശ)

ഒരു മാസം മുന്പും ഒരു ക്യാപ്റ്റന്‍റെ ഉത്തരവാധിതമില്ലയിമ്മ കൊണ്ട്  ഒരണ്ണം മുങ്ങിയതെ ഉള്ളു ..അതിനു പുറകെ  വെടീ വെപ്പ് അതും  നമ്മുടെ പാവം അത്താഴ പട്ടിന്നികാരോട്....അവന്മാരെ ഒന്ന് കാണാന്‍ എടുത്തു നാലു ദിവസം അതാണ് നമ്മുടെ നിയമം .ഇതു വല്ല ഗള്‍ഫിലും ആരുന്നെങ്കില്‍ എപ്പും അവന്മാര് പര ലോകം പൂകിയേനെ എന്ന് ചോദിച്ചാല്‍ മതി....അല്ലെങ്കില്‍ ജയിലില്‍ എങ്കിലും ആയേനെ.. ഒന്ന് അറസ്റ്റ് ചെയ്യാന്‍ എന്തൊക്കെ നാടകങ്ങള്‍ ...ചര്‍ച്ച ,സന്ദീ, ഊലകേടെ  മൂട് ....അവാസം വല്ലതും നടാന്ന മതിയാരുന്നു.രണ്ടു ദിവസം കഴിയുമ്പോള്‍ അവന്മാര് പൊടീം തട്ടി പോകും ...നഷടപെട്ടത്‌ ആ പാവപെട്ട കുടുംബങ്ങള്‍ക്.മുട്ടിനു ..മുട്ടിനു പ്രസ്താവന ഇറക്കാതെ നമുടെ രാഷ്രിയക്കാര്‍  ഉശിരോടെ കാര്യങ്ങള്‍ നടത്തട്ടെ ...അല്ലെങ്കില്‍ മരിച്ചവരുടെ പ്രിയപെട്ടവര്‍ പറഞ്ഞതു പോലെ ദൈവം അവരോടു ദൈവം  ചോതിചോളും..
ഇന്ത്യ ഒരു മുന്നാം കിട രാജ്യമാന്നെന്നു  തോന്നുന്നത് ഇതു പോലുള്ള വൃതികെട്ടാ നിയമ വിവസഥ  കാണുമ്പോഴാണ്  ...സായ്യിപ്പിനെ കാന്നുംബുമ്പോള്‍ കവാത്തു മറക്കണ ഇന്ത്യാക്കാര്.മാന്യമായ  ഒരു നഷ്ട്ട പരിഹാരം അവരുടെ കുടുംബത്തിനു നല്‍കാനെ ഇനി നമ്മുക്കും,നമ്മുടെ സര്കാരിനും സാധിക്കു...അതെങ്കിലും കൊടുക്കണേ എന്ന് ഒരു അപേഷ ഉണ്ട് ..അല്ലാതെ അനുശോധനം അറിയിക്കാന്‍ കൊടി കെട്ടി അങ്ങോട്ട്‌ ചെല്ലല്ലേ എന്നും........

Sunday, 29 January 2012

നേഴ്സ്മാര്‍ v/s മാധ്യമ സിണ്ടിക്കേറ്റ്........

"മാധ്യമ സിണ്ടിക്കേറ്റ്"    എന്ന് കുറെ നാളായി കേള്‍ക്കുന്നു ....ഇതു ഉണ്ടോ എന്ന് ആളുകള്‍ക്ക് സംശയം  നല്ലതുപോലെ ഉണ്ട് താനും .... മാധ്യമങ്ങളുടെ ചില   ഇരട്ടത്താപ്പ്‌  കാണുമ്പോള്‍ ഈ സാധനം ഉണ്ട് എന്ന് തന്നെ വിശേസിക്ക്കാം .....റിപുബ്ലിക്  ഡേ മറക്കുകയും,പീഡന വാര്‍ത്തകള്‍ ഫ്രന്റ്‌ പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്യുന്ന ഇവരുടെ പോക്ക് അതാണ് സുചിപ്പിക്കുന്നത് ....
നമ്മുടെ ഇന്ത്യയിലെ പാവം നേഴ്സ്മാര്‍  കഷ്ട്ടപെട്ടു പണിയെടുത്തിട്ടു കൂലി ചോദിക്കുമ്പോള്‍ അതിനെതിരെ മുഖം തിരിക്കുന്ന മാനജെമെന്റുകള്‍ക്ക്    ഉത്താശ ചെയ്യുന്ന നിലപാടാണ്‌ മിക്ക മാധ്യമകളും ചെയ്തു കൊണ്ടിരിക്കുന്നത്.. സാമുഹിക പ്രബുതധയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്ക് തീരെ താല്പര്യമില്ലാത്ത രിതീ.. ഐശ്വര്യാറായിയുടെ കൊച്ചു അണു...പെണ്ണോ എന്ന് മത്സരം നടത്തീ വിജയികള്‍ക്ക് ട്രോഫിയും ഫലകവും കൊടുക്കാന്‍ മത്സരിക്കുന്ന മാധ്യമ രിതീയാണ് ഇന്നുള്ളത് ...പാവപ്പെട്ടവന് വിവരങ്ങള്‍ അറിയാന്‍ ഇന്നും അവര്‍ ആശ്രയിക്കുന്നത് നമ്മുടെ സാധാ മാധ്യമങ്ങളെ ആണ്.... അത് അവര്‍ മനസിലാക്കനനം .....ഏതു സ്ഥാപനം നടത്തികൊണ്ട്  പോകാനും  പണം വേണം, എന്നും പറഞ്ഞു പണത്തിനു വേണ്ടീ മാത്രം നടത്തേണ്ട ഒന്നല്ല മാധ്യമ പ്രവര്‍ത്തനം ...ഈ രംഗത്തെ കിടമത്സരം വല്ലാതെ കൂടിയിട്ടുണ്ട് ....കുത്തക മുതല്ളിമാര്‍ കാശുമായീ ഇറങ്ങിയിട്ടുന്ടുമുണ്ട് .....അവര്‍ക്ക് നമ്മുടെ നാടിനോട് ഒരു കൂറ് പോയിട്ട്  ...കിട്ടുന്ന്ന കാശിന്റെ നന്ദി പോലും ഇല്ല ....നമ്മുടെ ഗവര്‍ന്മെന്റുകള്‍ക്ക് മാത്രമെ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു ....പഷേ അതും അഴിമതിയുടെ  പുതിയ  മാര്‍ഗമായീ മാറരുത്  .....
                                              പത്ര താളുകള്‍ പീഡന കഥകള്‍ക്കും ..അപകട  വാര്‍ത്തകള്‍ക്കുമായ്‌ മാറ്റി വൈക്കുനത് ഇനിയെങ്കിലും നിര്‍ത്തണം ..... നല്ല വാര്‍ത്തകള്‍ സംപ്ലിമെന്റുകളില്‍   ഒതുങ്ങുകയാണ്   .....അതിലുടെ അവര്‍ നമ്മളെ ആണ് ഒതുക്കുന്നത്‌ ....നമ്മളാണ് ഒതുങ്ങീ പോകുന്നത് ....   .........
*********നമ്മുടെ നാട്ടിലെ നല്ലവരായ നേഴ്സ്മാര്‍ക്കയീ സര്കാര്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ പുണ്യം അവര്‍ക് കിട്ടും****************************
                                               

Sunday, 27 November 2011

മുല്ല പെരിയാര്‍:ഞാണില്‍ മേല്‍ കളി


                                         മുല്ല പെരിയാര്‍:ഞാണില്‍ മേല്‍ കളി 
ഈ തീകളി തുടങ്ങിട്ട്  കുറച്ചായെങ്കിലും.... നമ്മള്‍ക്ക് ഒരു കുലുക്കവും ഇല്ല..ഇതു തമിഴ് നാട്ടിലരുനെന്കില്‍ ഒരു  പത്തിരുപത് അല്മഹത്യും,   തീ കൊളുത്തലും   നടന്നേനെ .. അതൊന്നും നമ്മളും  ചെയ്യണംമല്ല ഉദേശിച്ചത്‌ ......പഷേ നമ്മുടെ പ്രതികരണം വളരെ തണുതതാണ് ....  ഒരു സീസണ്‍ കഴിയുമ്പോല്‍ നമ്മ്മള് ഏല്ലാം മറക്കും അതാണ് മലയാളീ ...ചപ്പാത്ത്   എന്നൊരു സ്ഥലം  ഇടുക്കിയില്‍ ഉണ്ട് അവിടെ മാരത്തോണ്‍ സമരം തുടങ്ങിട്ട്      വര്‍ഷങ്ങള്‍ പലതു   ആയ്യിട്ടും  , നമ്മുടെ പ്രഹല്‍ഫരായ  രാഷ്രിയകരും സാമുഹിക പരിഷ്കര്തകളൂ  വേണ്ട പരിഗണന കൊടുക്കാന്‍ ഇതു വരെ തയാറായിട്ടില്ല..... 
            എവിടെ നമ്മുക്ക് വേണ്ടത്  വൈകാരികമായ  ഒരു പ്രവര്‍ത്തനം അല്ല നേരെ മരിച്ചു അറിയിക്കേണ്ടവരെ  കാര്യങ്ങള്‍ അറിയിച്ചു കൊണ്ടുള്ള  ഒരു രിതി  അന്ന്....അതിനു നമ്മുടെ മന്ദ്രിമാരും ...കേന്ദ്ര മത്രിമാരും ,മാധ്യമങ്ങളും, ജനങ്ങളും ഒരുമിച്ചു പ്രവര്ത്തികണം ....ദേശിയ തലത്തില്‍ ഇതു ഒരു ഇഷ്യൂ ആക്കി നമ്മള്‍ ഉയര്‍ത്തണം  ....അല്ലാതെ ഇവിടെ  കിടന്നു തൊണ്ട കീറി വിളിച്ചിട്ട് ഒരു കാര്യവും നടക്കില്ല ...
         ബാനെര്‍  എഴുതി ഒട്ടിച്ചാലോ   ....  അല്ലെങ്കില്‍ ...  സുപ്രിം കോര്‍ട്ടില്‍ കെസുണ്ടന്നു പറഞ്ഞാലോ ......  ........ പോട്ടെണ്ട  ഡാം  പോട്ടത്തിരികില്ല...അത്  സമയത്ത് തന്നെ പൊട്ടും............
*നോട്ട്: 
വൈകോ എന്ന്  കേട്ടിടുണ്ടാകുമല്ലോ  ....ആ പരമ രാഷ്ട്രിയം കളിക്കുന്ന അവനെ ചെയ്യേണ്ടത് മുല്ല പെരിയാര്‍  ഡാമിന്റെ  ഓട്ട  അടക്കാനാണ്  .....

Friday, 12 August 2011

ഒരു ഇന്ത്യന്‍-ലണ്ടന്‍ ഡയറി

കലാപം ലണ്ടനില്‍   നടന്നിട്ടും ഇന്ത്യ ക്രിക്കറ്റ്‌ കളിക്കാരെ  എന്താണ് തിരിച്ചു വിളിക്കതെന്നു  ആലോചിച്ചപോഴാണ് മനസിലായത് ....അവരെ ഉപദേശിക്കാന്‍  ആരും  ഇല്ല  ...അതാണ്നെന്നു    ...അല്ലെങ്കില്‍ പണ്ടേ ഇന്ത്യകാര് വീട്ടില്‍ എത്ത്യേനെ .....പണ്ട് മുംബെല്‍   ഒരു ബോംബ്‌ പൊട്ടിയപ്പോള്‍ ,എന്താരുന്നു സ്ഥിധി ഇന്റെല്ലിജെന്‍സ്  റിപ്പോര്‍ട്ട്‌, മുന്‍ നായകന്മാരുടെ ഉപദേശം ...മാങ്ങാ തൊലി ..എല്ലാം കൂടെ  വിമാനം  കീറി അങ്ങോട്ട്‌ ....ഇപ്പും ഒരുത്തനും  ഒന്നും പറയാന്‍ ഇല്ല ....മുന്‍ നായകന്മരുമില്ല ...ഇപ്പോഴത്തെ നായകന്‍മാരും ഇല്ല ..അതങ്ങനാ  കാശു ഉള്ളവന്  എന്തും ആകാല്ലോ   ...ഒരുത്തനും  ചോദിക്കില...ചോദിച്ചിട്ടും കാര്യം  ഇല്ല...വെറുതെ ചോധിക്കമെന്നു  മാത്രം ..എന്താ നമ്മുടെ സര്കാരിനു  ഇന്ത്യക്കുവേണ്ടി  കളിക്കുന്നവന് വേണ്ടി ഒന്നും പറയാനില്ലെ എന്ന് ചോദിക്കരുത്   കാരണം അന്ന് നാണം കേട്ടത്  നമ്മള് ഇന്ത്യകാര്‍ ആണ് ...തെറ്റ് പറയല്ലല്ലോ .....എപ്പും   പണി എവിടെ വെച്ച് കിട്ടുമെന്ന്  എല്ലാ  ലോക രാഷ്ട്ര    തത്ര്ഞ്ഞെന്മാരും അറിജിരുന്നാല്‍   നല്ലത് .......

Friday, 22 July 2011

ഒരു മല് റ്റി മെഗാ,സൂപ്പര്‍ സ്റ്റാര്‍ ചിത്രം......

അങ്ങനെ അതും സംഭവിച്ചു ...കാര്യങ്ങളുടെ  ക്ലൈമാക്സ്‌ എന്താന്നന്നെ   ഇനി അറിയാനുള്ളൂ ...ശരിക്കും  നായകന്‍ തന്നെ അന്ണോ വില്ലന്‍??? ..ഒരു  മല് റ്റി മെഗാ സ്റ്റാര്‍ ചിത്രം കണ്നുന്നത്‌ പോലെ ആണ്  ഒരു സാധാരണ പ്രഷേകെനു  തോന്നുന്നത് ...ഫാന്‍സിനു എങ്ങനാന്നു അറിയാന്‍മെലാട്ടോ    ...നായകന്മാര്‍ നാടിന്‍റെ വിവിധ ഭാഗളില്‍  നിന്ന് ഓടി,സ്ലോ മോഷനലില്‍ അല്ലാട്ടോ... നല്ല സ്പീഡില്‍ , വന്നപ്പോളാണ്  മനസിലായത് ...ഇതു സിനെമായല്ല .....റിയല്‍ സീന്‍ ആണന്നു  .....പഷേ ഇതിനിടയിലും ശരിക്കും  ഹീറോ ആയതു  വെരെ ചില്ലരാണ് സാംസ്‌കാരിക നായകന്‍  ....പുളളി പണ്ടേ കാര്യങ്ങള്‍ മനസിലാക്കിയതാണ് ....എന്നാലും അന്ന് ആരും അത് സമ്മധിച്ചു കൊടുത്തില്ല ...
ഈ  മല് റ്റി സ്റ്റാര്‍  ചിത്രം സുപെര്‍ഹിടയീ ഓടിയത് തിയേറ്ററില്‍ അല്ല  ചന്നെല്സില്‍ അന്നംന്നു മാത്രം ...സിനെമാകര്ക് ഒഴിച്ച് കുടഞ് പറ്റാത്ത ഒന്നാണ് ചനെല്‍സ്,അവര്ക്ക് ഇവരോടു ഒരു പ്രതേക  ഇഷ്ടം ഉണ്ട് താനും.... കാരണം ഇതു ഓടാത്ത  സിനിമയും ഓടിക്കാന്നുള്ള മാജിക്‌ അറിയാവുന്നവരാണ് ചാന്നെല്സുകാര് ....  എങ്കിലും ഇന്നലേ നമ്മുടെ നായകന്മര്കു,ഫാന്‍സിനും  ചാനെല്സുകരോട്  ഒരു പ്രതേക  സ്നേഹം തോന്നി കാണും.. അത്ര  ലൈവ് കവേരജ്  അല്ലരുനോ  ...
     ഇത്രയൊക്കെ പുകില്‍ ഉണ്ടാക്കിട്ടു വല്ലും നടന്നാ മതിഅരുന്നു  .....അനകൊമ്പ്..... ആടിന്റെ കൊമ്പും ....ഇരുത്തിരണ്ടു ലക്ഷം ....ഇരുത്തിരണ്ടു രൂപയും ആകാതിരുന്നാല്‍ ഒരു കോമഡി സീന്‍ ഈ സുപര്‍ഹിറ്റ്  സിനിമയില്‍ നിന്ന് ഒഴിവാകാമായിരുന്നു ....പിന്നെ സ്വാമ്യിടെ  അറ എങ്ങ്നെ എങ്കിലും തുറന്നു ....എവിടെ അതിലും വലിയ സാധനമാണ് പോളിക്കേണ്ടത് ..പാവം പോലീസുകാര് ....കൊല്ലാനു പതിനൊന്നു പൊന്‍പണം  കൊടുതിട്ടൊന്നും ഒരു കാര്യം ഇല്ല ..ഇതു ജെയിംസ്‌ ബോണ്ട്‌  ലെവല്‍ സിനിമയാണ് ..ലേസര്‍  കട്ടിംഗ് തന്നെ വേണം ....പിന്നെ കൂടിയ   ,എന്തോ "ബയോമെട്രികെസൊ  ..അങ്ങനെ എന്തോ  ഒന്ന്...   കഷ്ട്ടപെട്ടു കുറച്ചു കാശു ഉണ്ടാക്കിയതാ ....അതിനും കണക്കു കൊടുക്കണം പോലും ..സിനിമ  ആരുനെങ്കില്‍   രണ്ടു പഞ്ചു  ഡയലോഗ് പറഞ്ഞു രാഷപെടാരുന്നു  ..ഇവിടെ അത് നടപ്പില്ല ....ഇവിടെ നല്ലതു "ബാലന്‍' അന്ന് "ശംബ്ധം ഇല്ലാത്ത സിനിമ" ....ഫാന്‍സ്‌കാര് കാര്യങ്ങള്‍ ഏറ്റെടുത്തേക്കുമെന്നാണ്  അവസാനം കിട്ടിയ വിവരം...നല്ല ഒരു അവസരമല്ലേ  അവര്‍ക്ക് വിണു കിട്ടിയിരിക്കുന്നത് കുറും ..സ്നേഹവും പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം ....
   കുറച്ചു നാളെ അയ്യോല്ല്  നമ്മുടെ സ്വന്തം നായകന്മാരുടെ കൂടെ "പെരുമ്പാവൂര്‍" ,ജോസഫ്‌ ,തുടങ്ങിയ പേരുകള്‍ കേള്‍ക്കാന്‍ തുടങ്ങിയ്യിട്ടു  ....അതിലേം  ഇതിലേം നടന്നാ പിള്ളര്രല്ലേ   പെട്ടന്ന്  അങ്ങ് "ബിസ്സിനെസ്സ്  പാര്‍ത്നെര്സ്  " ആയതു ....എന്തനകിലും  പാവപെട്ട അവരുടെ വീടുകളും വീട്ടില്ലില്ല ,നമ്മുടെ റിയല്‍ നായകന്മാരായ ആദായ വകുപ്പുകാര് ...ഒരു സിനിമ മന്ത്രി  ഉണ്ടായിട്ടു എന്താ കാര്യം??? ....ഇനി അമ്മേടെ  ഒരു അഭിപ്രായം കൂടെ കേട്ടാലേ   തിരകഥയ്ക്ക്  ഒരു എരിവും പുളിമോക്കെ വരൂ ...കാത്തിരുന്ന് കാണാം  ഈ സിനിമയുടെ ക്ലൈമാക്സ്‌..

Tuesday, 19 July 2011

ലോകത്തിലെ ഏറ്റവും വലിയ പടം.

 Technical wonder എന്ന് കരുതപ്പെടുന്ന ഈ പടം Canon 5D mark II and a 400mm-lens ഉപയോഗിച്ച് എടുത്തതാണത്രെ. താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് , സൂം ചെയ്ത് കാണുക. അതിശയം തന്നെ.
http://www.sevilla111.com/default_en.htm

Wednesday, 22 June 2011

മണി ചെയിന്‍





മണി ചെയിന്‍ പണ്ട് ഭയങ്കര ഹരമുള്ള  ഒരു ബിസ്സിനെസ്സ് ആരുന്നു എന്ന് പറഞ്ഞാല്‍ മലയാളീസ് എങ്കിലും സമ്മദിക്കും  .ഇന്നും വലിയ വിതിയാസം     ഇല്ലാട്ടോ...പിന്നെ കുറച്ചു ഹരം കുറഞ്ഞു എന്ന് മാത്രം. മണി ചെയിന്‍ എന്ന് പറയുന്നേ ഉള്ളു... ശെരിക്കും ഇതു ഒരു മലയാളീ ചെയിന്‍ തന്നെ അന്നു  ..കാരണം ഇതിന്റെ തലപ്പത് മുതല്‍ അങ്ങ് ഇങ്ങെ അറ്റം വരെ മലയാളീസ് ആന്നു.പണ്ട് മുതലേ എന്തുംപരീഷിക്കുന്നാവനാണ് മലയാളീ ....അതിപ്പും കൊല്ലുന്നതെങ്കിലും വളര്‍ത്തുന്നതെങ്കിലും..എന്‍ഡോസള്‍ഫാന്‍ പാല് പോലെ കുടിക്കുന്നവനാണ് മലയാളീ... 
ഇപ്പോള്‍ കേരളത്തിലെ ഭാര്യമാര്‍ ഭാര്തകന്മാര്‍  വരുന്നത് ചെയിന്‍ കൊണ്ടാണോ എന്ന് നോക്കിയാണ് വീട്ടില്‍ ഇരിക്കുന്നത് (എല്ലാരും അല്ല കേട്ടോ..) വെറും ചെയിന്‍ അല്ല സ്വര്‍ണ ചെയിന്‍..അപ്പോള്‍ പിന്നെ അവര്‍ മണി ചെയിന്‍ എന്നല്ല ഏത് തുടലും കഴുത്തില്‍ ഇട്ടു പോകും  ...ഇപ്പോള്‍ കാശു ഉള്ളവനെ കേരളത്തില്‍ വിലയുല്ലൂ എന്ന രിതിയിലാണ്‌ കര്യംങ്ങളുടെ പോക്ക് അതുകൊണ്ട് എങ്ങനെന്കിലും കുറച്ചു കാശു കിട്ട്യാല്‍ മതി എന്നാണ് കേരളത്തില്‍ സ്ഥിതി  ..പിന്നെ മണി ചെയിന്‍ കൊണ്ട് ആരും രഷപെട്ടില്ല എന്ന് പറഞ്ഞാല്‍ ചില ആള്‍കാര്‍ ബെന്‍സ്‌ കാറില്‍ വന്നു ഇരുമ്പ് വടി കൊണ്ട് തല്ലും... മേടിക്കുക തന്നെ... ...പഷേ നമ്മള്  ഓര്‍ക്കേണ്ടത്  ഇവര്‍ക്ക്  ബെന്‍സും ,വീടും വാങ്ങാന്‍ കഷ്ടപെട്ട ആള്‍ക്കാരെ ആണ് അവര്‍ എന്നും നടന്നു തന്നെ അന്ന് വീട്ടില്‍  പോകുന്നത് .അലെങ്കില്‍ ആരേലും നടത്തിചോണ്ടൂ അന്ന്   ...പിന്നെ നടപ്പ് ആരോഗ്യത്തിനു നല്ലതാന്നു കേട്ടോ.. അതുപോലെ മണി ചെയിന്‍ കൊണ്ട് കഴുത്തിലെ ചെയിന്‍ പോയ ആള്‍ക്കാരേം നമ്മള് കണ്ടതാനെ...കേരളത്തില്‍ എപ്പോള്‍ എത്ര മണി ചെയിന്‍ വന്നു.. പൊട്ടി ..ഇനി പൊട്ടാന്‍ പോകുന്നു .എന്നാലും മലയാളീസ് ഹാപ്പ്യാണ് ..അടുത്തത് വാരാന്‍ കാത്തിരിക്കുകയും ചെയ്യും... പിന്നെ വന്നാല്‍ വെറുതെ വിടുകെമില്ല കുറച്ചു പൈസകൊടുത്തെ അവരെ വീടു.. "അധിഥി ദേവോ ഭവ:" എന്നാണല്ലോ. ..

Saturday, 18 June 2011

ഒരു അപുര്‍വ സംഗമം


സുക്ഷിച്ചു  നോക്ക്  ഇതു നമ്മുടെ ഭാവി പ്രധാന മന്ത്രി അന്നോ എന്ന് ....പിന്നെ ഒന്നുടെ...  മുന്ന്  കോണ്‍ഗ്രസ്‌  പ്രേസിടെന്ടുമാരുടെ  അപൂര്‍വ സംഗമോം ആകാം ....ഇനി ഒരിക്കലും  സംഭാവിക്കില്ലാത്തത് ... 

Wednesday, 15 June 2011

ഇന്ത്യ ലോകത്ത് നാലാമത് ....

ഇന്ത്യ  ലോകത്തില് ഒരു കാര്യത്തിലും കൂടി മുന്‍നിരയില്‍ എത്തിയിട്ടുണ്ട് . കാര്യം വേറൊന്നിലും  അല്ല പെണ്‍ വിഷയത്തിലാണ്  "സ്ത്രികള്കെതിരെ ഉള്ള അക്രമങ്ങളില്‍ ". സ്ത്രികള്‍ക്ക്  ജീവിക്കാന്‍ അപകടകരമായ രാജ്യകളില്‍  നാലമാതായാണ്  ഇന്ത്യ  തിരഞ്ഞെടുക്കപ്പെട്ടത്  .ഈയിടെ പുറത്തു വന്ന  ന്യൂസ്‌ ഏജന്‍സി  റോയിട്ടെര്സ്സിന്റെ  ഒരു റിപ്പോര്‍ട്ട്‌ ലാണ്  ഈ പരാമര്‍ശം ഉള്ളത് .നമ്മുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത് ."ഭാരത സ്ത്രിതന്‍  ഭാവശുദ്ധി"  എന്ന് പാടിയ നാടാണല്ലോ ഇതു...  ആരോടും പറയണ്ട...കാരണം പറഞ്ഞാലും എന്ന് ലോകത്ത് ആരും വിശ്വസിക്കുകേല..ഇതു നമ്മുടെ മാത്രം പ്രശനം അല്ല  തലമുറകളായി നേടിയടുത്തതാണ് ..ഒന്നാമതായീ അമേരിക്കയുടെ സ്വന്തം അഫ്ഗാനിസ്ഥാന്‍ ,രണ്ടാമതായീ അഫ്രിക്കയുടെ മുത്ത് കോങ്ഗോ എന്നിവരുണ്ട് ....ഒന്നുടെ പരിശ്രമിച്ചാല്‍ നമ്മുക്ക്  ഈ സ്ഥാനം മെച്ചപെടുതാവുന്നതെ ഉള്ളു...